ജ്യോതിർഗമയബുക്സ് പുസ്തക പ്രകാശനവും കവി സംഗമവും ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ വെച്ച് നടക്കുമെന്ന് ജ്യോതിർഗമയ പബ്ലിഷർ ആശ രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
എഴുത്തുകാരൻ കെ ടി ബാബുരാജ് ഉദ്ഘാടനം ചെയ്യും .ജ്യോതിർഗമയ പബ്ലിഷർ ആശാ രാജീവ് അധ്യക്ഷത വഹിക്കും .
കെ പി കുഞ്ഞിരാമൻ ആചാരി എഴുതിയ 'മാനിഷാദ'( കവിതാ സമാഹാരം) പുസ്തക പ്രകാശനം സാമൂഹ്യ പ്രവർത്തകൻ
എ വി രാമചന്ദ്രൻ നിർവ്വഹിക്കും.
കുമാരിനീലാഞ്ജന പുസ്തകംഏറ്റു വാങ്ങും .
എഴുത്തുകാരി കൊമ്പിലാത്ത് കോമളവല്ലിപുസ്തക പരിചയം നടത്തും.
എഴുത്തുകാരായപ്രകാശൻ കൂവേരി, വിനിത രാമചന്ദ്രൻ ,കെ പി കുഞ്ഞിരാമൻ ആചാരി, ബാലചന്ദ്രൻ കീച്ചേരി, നാരായണൻ ചെറുപഴശി എന്നിവർ സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ ആശാ രാജീവ്, കൊമ്പിലാത്ത് കോമളവല്ലി , കെ പി കുഞ്ഞിരാമൻ ആചാരി, വിനിത രാമചന്ദ്രൻ ,
രമ്യ പ്രവീൺ എന്നിവരും പങ്കെടുത്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.