കര്‍ട്ടനുകള്‍
കര്‍ട്ടനുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത് കുട്ടികളെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് സര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.
അലാറം
ഉച്ചത്തിലുള്ളതും ഞെട്ടിപ്പിക്കുന്നതുമായ അലാറം ഒഴിവാക്കി അതിന് പകരം വളരെ ശാന്തമായ അലാറം ഉപയോഗിച്ചും കുട്ടികളെ ഉണര്‍ത്താം.
സംസാരിക്കാം
കുട്ടികളോട് വളരെ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ച് കൊണ്ടും കുട്ടികളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താം. ഉച്ചത്തില്‍ സംസാരിക്കരുത്.
തലോടാം
വളരെ പതുക്കെ തലോടികൊണ്ടും കുട്ടികളെ ഉണര്‍ത്താം. സ്പര്‍ശം ഓക്‌സിടോക്്‌സിന് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഉറക്കം ഉണര്‍ത്താന്‍ സഹായിക്കും
പോസിറ്റീവായ കാര്യങ്ങള്‍ പറയാം
അവരെ കുറിച്ചുള്ള വളരെ പോസിറ്റീവായ കാര്യങ്ങള്‍ പറയുന്നതും അവരെ ഉണര്‍ത്താന്‍ സഹായിക്കും. അവരെ എത്രമാത്രം സ്്‌നേഹിക്കുന്നു, എത്രത്തോളം അഭിമാനിക്കുന്നു എന്നൊക്കെ പറയാം.
പാട്ട്
അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് രാവിലെ പ്ലേ ചെയ്യുന്നതും അവരെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് കുട്ടികളെ ഉണര്‍ത്താന്‍ രസകരവും പോസിറ്റീവുമായ ഒരു മാര്‍ഗമാണ്.
വെള്ളം കൊടുക്കാം
വെള്ളം കൊടുക്കുന്നത് കുട്ടികളുടെ ഉറക്കം മാറ്റാനുള്ള മാര്‍ഗമാണ്. പലപ്പോഴും നിര്‍ജ്ജലീകരണം മൂലം കുട്ടികള്‍ക്ക് രാവിലെ അതിഭയങ്കരമായ ക്ഷീണം തോന്നാറുണ്ട്.
സമയം കൊടുക്കാം
കുട്ടികളെ പെട്ടെന്ന് ഉണര്‍ത്താന്‍ ശ്രമിക്കരുത്. പകരം അവര്‍ക്ക് ഉണര്‍ന്ന് വരാന്‍ ആവശ്യത്തിന് സമയം കൊടുക്കണം. അവരെ ധൃതി പിടിപ്പിക്കരുത്
വ്യായാമം
കുട്ടികളുടെ കൈകളും കാലുകളും ഒക്കെ പതുക്കെ അനക്കി കൊടുക്കുന്നതും കുട്ടികളെ ഉന്മേഷത്തോടെ ഉണര്‍ത്താന്‍ സഹായിക്കും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.