ലോക ഹൃദയാരോഗ്യ ദിനം 29/09/2024 -അനുബന്ധിച്ചു പട്ടുവം കുടുംബരോഗ്യം കേന്ദ്രം മെഡിക്കൽ ഓഫീസർ Dr.Resmi Mathew, Dr.Arun തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് zumba dance ചെയ്തു. ..നൃത്ത സംഘത്തിൽ ഭാവന JHI, JPHN രാജശ്രീ, ലജിത AV JPHN,paliative nurse സുകന്യ, നീന, സ്നേഹ തുടങ്ങി MLSP നഴ്സുമാരും ക്ലെർക് സുനിത, സ്റ്റാഫ് നേഴ്സ് സിജി, ആശ പ്രവർത്തക ഷീമ എന്നിവരും പങ്കെടുത്തു. ..ഭക്ഷണ നിയന്ത്രണവും വ്യായാമവും ലഹരി ഉപയോഗം ഒഴിവാക്കുകയും ചെയ്യുക വഴി ഹൃദ്രോഗം തടയാമെന്ന് മെഡിക്കൽ ഓഫീസർ ബോധവൽക്കരണ വേളയിൽ ആവർത്തിച്ചു വ്യക്തമാക്കി.
ഹൃദയാരോഗ്യത്തിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം :-
* ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ,മാംസ്യ ങ്ങൾ എന്നിവ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പുകൾ ട്രാൻസ്ഫാറ്റ്, സോഡിയം അധികമായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
* ഒരാഴ്ച 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
* ഹൃദയത്തിന് ഭീഷണിയാകാത്ത വിധത്തിലുള്ള ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക.
* പുകവലി ആൽക്കഹോൾ ഉപയോഗം എന്നിവ എന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് ദോഷകരമായി ബാധിക്കുന്നതാണ്. ആയതിനാൽ ഒഴിവാക്കുക.
* ഹൃദയരോഗ്യത്തിനായുള്ള ശരിയായ അറിവുകളും ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള വസ്തുതകളും മറ്റുള്ളവർക്കായി പകർന്നു നൽകുക
* .സമീകൃതമായ ഭക്ഷണ ശീലം ഞാൻ പിന്തുടരുക.
* നടത്തം , ഓട്ടം, സൈക്ലിങ് എന്നിങ്ങനെ യുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക
* മാനസിക സമ്മർദ്ദം കൂടാതെ വിനോദങ്ങളിൽ ഏർപ്പെടുകയും ശരിയായ വിശ്രമിക്കൂകയും മറ്റുള്ളവരെ സഹായിക്കുകയും ഉൾപ്പെടെ മനസിന് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.