വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. 

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. 

2023 മാർച്ച് 18 ന് കീച്ചേരിയിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ ചപ്പാരപ്പടവ്  കൂവേരി മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപത്തെഎം വി രതീഷാണ് (39) സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉദാരമതികളുടെ സഹായം തേടുന്നത്.

ജ്യേഷ്ഠൻ്റെ ഭാര്യയെ കോഴിക്കോട് എയർപോർട്ടിൽ യാത്രയാക്കി തിരിച്ചു വരുമ്പോൾ ദേശീയപാത കീച്ചേരികുന്ന് വളവിൽ കാറിൻ്റെ നിയന്ത്രണം വിട്ട് നിർത്തിയിട്ട ബസിലിടിച്ച് രതീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷിൻ്റെ പിതാവ് എ കൃഷ്ണൻ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു.

അമ്മ നാരായണിക്കും പരിക്കേറ്റ് ചികിത്സ ആവശ്യമായി വന്നിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളമായി രതീഷ് ഇപ്പോഴും കിടപ്പിലാണ്. ഇതുവരെ ഇരുപത്  ലക്ഷത്തോളം രൂപ ചികിത്സയ്ക്ക്  വേണ്ടി ചിലവഴിച്ചു. 25 ലക്ഷത്തോളം ചിലവഴിച്ച് വിദഗ്ധചികിത്സ നൽകിയാൽ രതീഷ് പഴയ ജീവിതത്തിലേക്ക് തരിച്ച് വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

തുടർ ചികിത്സയ്ക്കു വേണ്ടി വരുന്ന ഭീമമായ തുക രതീഷിൻ്റെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല .ഈ സാഹചര്യത്തിലാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീജ കൈപ്രത്ത്,  ഉനൈസ് എരുവട്ടി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി രാഘവൻ രക്ഷാധികാരികളായുംഎൻ വി കരുണാകരൻ ചെയർമാനും, കെ രമീഷ് കൺവീനറും, എൻ കൃഷ്ണൻ ട്രഷറർ ആയുംചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുവാൻ വേണ്ടി 'എം വി രതീഷ് ചികിത്സ സഹായ ജനകീയ കമ്മറ്റി ' രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്.

രതീഷിൻ്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസമാഹരണം നടക്കുന്നത്.ഉദാരമതികൾ ബാങ്ക് അക്കൗണ്ട് വഴി സഹായം അയച്ച് രതീഷിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹകരിക്കണമെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികളായകെ വി രാഘവൻ, ഷീജ കൈപ്രത്ത് , എൻ വി കരുണാകരൻ, കെ രമീഷ് എന്നിവർതളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ  പറഞ്ഞു.

ചികിത്സാ സഹായം അയക്കേണ്ട ബാങ്ക് വിവരങ്ങൾ ഇതാണ്.

Reshma v v 
w / o Ratheesh MV
Ac /No 110203672113
IFSE Code: CNRB0014264
MICR Code: 670015915.






2024-10-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.