ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗിൽ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും അവരവരുടെ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി
154-ാമതായിരുന്നു സഞ്ജുവിന് ഇപ്പോള്‍ 65-ാം റാങ്കാണ്. 91 സ്ഥാനങ്ങളാണ് താരം മറികടന്നത്.
അതേസമയം ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരത്തെ 65-ാമതായിരുന്ന റിങ്കു 22 സ്ഥാനങ്ങള്‍ മറികടന്ന് 43-ാമതെത്തി.
ബംഗ്ലാദേശിൽ എതിരെയും മത്സരത്തിലൂടെ അന്താരാഷ്ട്ര ട്വന്റി20 യിൽ അരങ്ങേറ്റം നടത്തിയ നിതീഷ് കുമാര്‍ റെഡ്ഡി 255 സ്ഥാനങ്ങള്‍ മറികടന്ന് 72-ാമതെത്തി.
ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാമതുണ്ട്.
ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, പാക് താരം ബാബര്‍ അസം എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. നിലവിലെ ഫോം തുടർന്നാൽ സഞ്ജു ഒന്നാമത് എത്തുന്ന കാലം വിദൂരമല്ല എന്നാണ് ആരാധകർ പറയുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.