ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അത്യാധുനിക തിയേറ്റർ .ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ദൃശ്യ-ശ്രവ്യ സാങ്കേതിക വിദ്യ യോടുകൂടിയാണ്ഓഡിയോ -വിഷ്വൽ തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്.
ഉത്തര മലബാറിലെ ജേർണലിസം - മൾട്ടിമീഡയ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇത് നിർണ്ണായകമായിത്തീരും .
പ്രൊഫഷണലിസത്തിൻ്റെ എല്ലാ വിധ ചേരുവക വോടെ വിദ്യാർത്ഥികളുടെ നൈപുണ്യവികാസത്തിനും പുതിയ കാലത്തെ ജോലി സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിലും തിയേറ്റർ വഴി തുറക്കും .
പ്രാദേശിക സിനിമകമുടെ പ്രിവ്യൂ, വിദ്യാർത്ഥികളും സിനിമാപ്രവർത്തകരും ചലിച്ചിത്ര സ്നേഹികളും ഒത്തുചേർന്നുള്ള അന്താരാഷ്ട്ര ചലച്ചിത്ര നിലവാരത്തോടെയുള്ള സംവാദങ്ങൾ,ഓപൺ ഫോറങ്ങൾ എന്നിവയ്ക്കും വാതിൽ തുറക്കപ്പെടും.
200 സീറ്റുകൾ ഉൾകൊള്ളിച്ച് അത്യാധുനിക സംവിധാനങ്ങളോടെയാണ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത് .
യഥാക്രമം 28 m x 9.4 m x 6 m നീളവും വീതിയും ഉയരവുമുള്ളതാണ് ഓഡിയോ -വിഷ്വൽ തിയേറ്റർ.
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ അധ്യായന വർഷം മുതൽ ആരംഭിച്ച
എഫ് വൈ യു ജി പി കോഴ്സുകൾ , അന്താരാഷ്ട്ര തലത്തിലുള്ള ഓൺലൈൻ കോഴ്സുകൾ എന്നിവക്കായി വിദ്യാർത്ഥികൾക്കുള്ള നൂതന സംവിധാനമായും മാറും.
വിവിധ രാജ്യങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറുകളിലടക്കം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഓൺ ലൈനായി പങ്കെടുക്കാനാവും.
മൾട്ടീമീഡിയ, ഫിലിം സ്റ്റഡിസ് പഠനങ്ങളുടെ ഭാഗമായി കുട്ടികൾ കണ്ടിരിക്കേണ്ട കലാമൂല്യമുള്ള സിനിമകളും, വിദ്യാർത്ഥികൾ നിർമ്മിക്കുന്ന വിവിധ തരം ഷോർട്ട് ഫിലിമുകളും, ഡോക്യുമെൻററികളും തിയേറ്റർ വഴി പ്രദർശിപ്പിക്കപ്പെടും.
ഒപ്പം പലതരം ഫിലിം ഫെസ്റ്റിവലുകൾക്കും ഇവിടെ വേദിയൊരുക്കാനാവും. ഉത്തര മലബാറിലെ പ്രമുഖ കലാലയമായ തളിപ്പറമ്പ സർ സയ്യിദ് കോളേജിന് റൂസ പദ്ധതി വഴിയാണ് തിയേറ്റർ നിർമ്മിക്കാൻ സാമ്പത്തിക സഹായം ലഭിച്ചത്.
കണ്ണൂർ ജില്ല മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ നേതൃത്വത്തിലാണ് ഓഡിയോ - വിഷ്വൽ തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്.
ഇതോടൊപ്പം നവീകരിച്ച സെമിനാർ ഹാളും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.