പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയതിനെ അൻവറിൻ്റെ കാര്യം ചൂണ്ടിക്കാണിച്ച് വിമർശിക്കുകയാണെന്ന്
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എം എൽ എ.
ഡോ: സരിന് ഒരു ദിവസം കൊണ്ട് ഇടതുപക്ഷക്കാരനാകാൻ സാധിക്കില്ല.സമയം എടുക്കും. അൻവറിൻ്റെ പൊള്ളത്തരം ചാനൽ പുറത്തു കൊണ്ടുവന്നത് എല്ലാവരും കണ്ടതാണ്.
സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫിസിന് സമീപത്ത് നവീകരിച്ചകെ കെ എൻ പരിയാരം ഹാളിൻ്റെയും
സി പി എം ജില്ലാ സമ്മേളന സംഘാടക രൂപീകരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യായുസ് മുഴുവൻ പാർട്ടിക്ക് വേണ്ടി സമർപിച്ച വ്യക്തിയാണ് കെ കെ എൻ പരിയാരം. പാർട്ടി നിയമം കൃത്യമായി പാലിക്കുന്നതിൽ അദ്ദേഹത്തിനുള്ള വൈഭവത്തിന് സമാനതകളില്ല.
അദ്ദേഹത്തിൻ്റെ പേരിലാണ് ഹാൾ നിർമ്മിച്ചതെങ്കിലും സമകാലീനരായ സഖാക്കളുടെ കൂടി സ്മാരകമാണിത്.
മുൻപെങ്ങുമില്ലാത്ത നിലയിൽ പാർട്ടി വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്.
1957 ലെതിനെക്കാൾ മൂർച്ചയേറിയ കമ്യുണിസ്റ്റ് വിരുദ്ധതയാണ് ഉള്ളത്.
ഒരു ഭാഗത്ത് ന്യൂനപക്ഷ വർഗീയതയും മറുഭാഗത്ത് ഭുരിപക്ഷ വർഗിയതയും. രണ്ടും കൈകാര്യം ചെയ്യുന്നത് മത രാഷ്ട്ര വർഗീയതയാണ്.
അവരോടൊപ്പം ചേർന്ന് യു ഡി എഫും ഒരു വിഭാഗം മാധ്യമ ശൃംഖലയുംസി പി എമ്മിനെ കടന്നാക്രമിക്കുകയാണ്.
ജനങ്ങൾക്കു വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന പാർട്ടിയാണ്
സി പി എം.മറ്റുള്ള പാർട്ടികൾ കോർപ്പറേറ്റ് ചെലവിൽ അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ്.
ഇവരെല്ലാം ചേർന്ന് സി പി എമ്മിനെ മാത്രമാണ് എതിർക്കുന്നത് എന്ന് ധരിക്കരുത്.
കേരളത്തിലെ വികസനം ഇല്ലാതാക്കി കേരളത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി നേതാവ്
കെ കുഞ്ഞപ്പയുടെ സ്‌മരണക്ക് നിർമിച്ച മിനിഹാൾ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സീതാറാം യെച്ചൂരിയുട ഫോട്ടോ പി മുകുന്ദനും, കോടിയേരിബാലകൃഷ്ണന്റെ ഫോട്ടോ പി കെ ശ്യാമളയും , കെബാലകൃഷ്ണന്റെ ഫോട്ടോ കെ കൃഷ്ണനും അനാച്ഛാദനം ചെയ്തു. പി കെ ശ്രീമതി, , ടിവി രാജേഷ്, പി മുകുന്ദൻ എന്നിവർ സംസാരിച്ചു.സി പി എം തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ സന്തോഷ് സ്വാഗതം പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.