ഇരുപത്തിയൊന്നാം ലൈവ് സ്റ്റോക്ക് സെൻസസ് ജില്ലാതല സമാരംഭം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ:
വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു .
ദിനേശൻ പയ്യാമ്പലം എന്ന ക്ഷീര കർഷകന്റെ ഫാമിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചീഫ് വെറ്റിനറി ഓഫീസർ ഡോ:
പി കെ
പത്മരാജൻ അധ്യക്ഷത വഹിച്ചു .
ഡോ : കിരൺ വിശ്വനാഥ് പദ്ധതി വിശദീകരണം നടത്തി.
ലൈഫ് സ്റ്റോക്ക് സെൻസസ് നോഡൽ ഓഫീസർ ഡെപ്യൂട്ടി ഡയറക്ടർ ഡോ: എം വിനോദ് കുമാർ സ്വാഗതവും, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്
കെ വി നിമിഷ നന്ദിയും പറഞ്ഞു .
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ
കെ റെജി,
സ്റ്റാറ്റസ്റ്റിക്കൽ അസിസ്റ്റൻറ്
ഹർമിയ
എന്നിവരും എന്യുമറേറ്റർ
മാരായ കെ പി
അഭിലാഷ്,
കെ സുഹൈൽ
കെ ഷിജു എന്നിവരും പങ്കെടുത്തു.
ഈ സെൻസസിൽ 16 ഇനം ലൈവ്സ്റ്റോക്കുകളുടെ വിവരങ്ങൾ ശേഖരിക്കുo.
സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അതോടൊപ്പം നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇതുവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഉപയോഗിക്കും.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിക്കുന്ന ഉദ്യോഗാർത്ഥികൾ വിവരശേഖരണത്തിനായി ഭവനം സന്ദർശിക്കുമ്പോൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകുകയും സർക്കാരിൻ്റെ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്യണമെന്ന് മൃഗ സംര വകുപ്പ് അധികൃതർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.