കളരി - മർമ്മ- ആയുർവേദ ചികിത്സ വിദഗ്ധനായിരുന്നപുഷ്പഗിരിയിലെ
ടി എഫ് ഫ്രാൻസിസ് വൈദ്യർ തൈപ്പാടത്ത് ( 86) അന്തരിച്ചു.
തളിപ്പറമ്പ്, ഉളിക്കൽ തൈപ്പാടത്ത്, എറണാകുളം കടവന്ത്ര എന്നിവിടങ്ങളിൽ ആയുർവേദ, കളരി, മർമ്മ ചികിത്സ വിദഗ്ധനായിരുന്നു.
അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് ഹൈവേയിൽ സെന്റ് മാർട്ടിൻ മർമ്മ ചികിത്സാലയം എന്ന സ്ഥാപനം നടത്തിയിരുന്നു.
പരേതരായ ടി എൽ ഫ്രാൻസിസ് - മേരി ദമ്പതികളുടെ മകനാണ് .ഭാര്യ: അന്നക്കുട്ടി നീലിയറ കുടുംബാംഗം.
മക്കൾ: ഷൈല ഫ്രാൻസിസ്, ഷാജി ഫ്രാൻസിസ്, ഫ്രാൻസിസ് തൈപ്പാടത്ത് (ഷിബു), ഷീബഫ്രാൻസിസ് .
മരുമക്കൾ സിബി അലക്സ് (സെന്റർ റെയിൽവേ മുംബൈ), മനോജ് എൻ ജോർജ് (താമരശ്ശേരി), ജിഞ്ചു , മഞ്ജു.
സഹോദരങ്ങൾ:ത്രേസ്യകുട്ടി കൊട്ടാരത്തിൽ, വർഗീസ്, സെബാസ്റ്റ്യൻ, ആന്റണി, മൈക്കിൾ, ആലീസ് കോച്ചേരി, പരേതരായ ജോൺ, തോമസ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.