വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു .
പട്ടുവം മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന ക്ലാസ്സിൽ
തളിപ്പറമ്പ ചൈൽഡ് ഡവലപ്മെൻ്റ് പ്രൊജക്ട് ഓഫീസർ രേണുക പാറയിൽ അധ്യക്ഷത വഹിച്ചു .
തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിലെ അസി: സ്റ്റേഷൻ ഓഫീസർ പി കെ ജയരാജൻ പരിശീലന ക്ലാസ്സെടുത്തു .
വനിത ശിശു വികസന ഓഫീസിലെ ജെൻഡർ സ്പെഷലിസ്റ്റ് അരുൺ കെ തമ്പാൻ സ്വാഗതവും
പട്ടുവം ഗ്രാമ പഞ്ചായത്ത്
ഐ സി ഡി എസ് സൂപ്രവൈസർ കെ പങ്കജാക്ഷി നന്ദിയും പറഞ്ഞു .
വനിത ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള തളിപ്പറമ്പ അഡീഷണൽ ഒന്ന് പ്രൊജക്ടിൽ വരുന്ന തളിപ്പറമ്പ , ആന്തൂർ നഗരസഭ പരിധി യിലെയും പട്ടുവം, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെയും 95 അംഗൻവാടികളിലെ ഹെൽപ്പർമാർ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.