തളിപ്പറമ്പിൽ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എഴോo ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മെഡിക്കൽ ഓഫീസർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ യോഗം ഡി എം ഒ വിളിച്ചു ചേർത്തു.
ഏഴോo സി എച്ച് സിയിൽ നടന്ന യോഗത്തിൽ ഡി എം ഒ : ഡോ പീയുഷ് എം നമ്പൂതിരിപ്പാട് മേഖലയിലെ മഞ്ഞപിത്ത വ്യാപനം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു.
പട്ടുവം, ചെറുതാഴം, കൂവോട്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പരിയാരം
പി എച്ച് സി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ആരോഗ്യ പ്രവർത്തകർക്ക് ഹെപ്പറ്റയ്റ്റിസ് നിയന്ത്രണത്തെ കുറിച്ച് ജില്ലാ ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ: ലത ക്ലാസ്സെടുത്തു.
ജില്ലാ മെഡിക്കൽ ടീമിൽ നിന്നും ജില്ലാ സർവേലൻസ് ഓഫീസർ, രണ്ട് ടെക്നിക്കൽ അസിസ്റ്റന്റ്, വൈ അബ്ദുൽ ജമാൽ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജി എസ് അഭിഷേക്, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ മാരായഎസ് എസ് ആർദ്ര,
ടി സുധീഷ് എന്നിവർ പങ്കെടുത്തു.
മഞ്ഞപിത്ത വ്യാപനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ നിലവിൽ 340 പേർക്ക് മഞ്ഞപിത്ത
രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മരണവും സംഭവിച്ചു.മഞ്ഞപിത്തവ്യാപന മേഖലയിൽ നവംബർ 2 മുതൽ 8 വരെ വ്യാപകമായ പ്രചരണ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കും.
കൈ കഴുകുന്നതിന്റെ പ്രാധാന്യം, സാമൂഹ്യ കൂട്ടായ്മകളിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടുന്നതിന്റെ ആവശ്യകത, തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ബോധവൽക്കരിക്കും.
രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യ സഹായം തേടണം.മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.
ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണം.മഞ്ഞപിത്ത വ്യാപനത്തെ കുറിച്ച് ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും ഡി എം ഒ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.