പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയം നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി 'പുതിയ കേരളം പുതിയ കാഴ്ചപ്പാട് ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
ടി വി എൻ ബ്ലാത്തൂർ ( കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ) പരിപാടി ഉദ്ഘാടനം ചെയ്തു.
നവോദയ പ്രസിഡന്റ് എ പ്രസന്ന അധ്യക്ഷത വഹിച്ചു .
പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ബാലകൃഷ്ണൻ സംസാരിച്ചു.
നവോദയ സെക്രട്ടറി ഇ പി അജിത്ത് സ്വാഗതവും പി പി പ്രണവ് നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.