മഞ്ഞപ്പിത്തo കൂടി വരുന്ന സാഹചര്യത്തിൽ
പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ വകുപ്പ് തല ഏകോപന സമിതി യോഗം ചേർന്നു.
പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി അധ്യക്ഷത വഹിച്ചു.
പട്ടുവം പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ ആറ് മാസത്തിനിടയിൽ അമ്പത്തിയാറ് പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിൽ പതിനെട്ട് പേർ വിദ്യാർത്ഥികളാണ് .തളിപ്പറമ്പ് നഗരസഭ പ്രദേശങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് പരിശോധനയിൽ മഞ്ഞപ്പിത്തം ബാധിച്ചത് .
ഇപ്പോൾ മൂന്ന് പേർ മാത്രമാണ് ഒ പി ചികിത്സയിലുള്ളത്. ചികിത്സ തേടിയ മറുള്ളവർക്ക് രോഗം മാറിയിട്ടുണ്ടെന്നും
യോഗത്തിൽ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തു.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കുൾ, അംഗൻവാടി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നല്കും.
പട്ടുവം പഞ്ചായത്ത് പ്രദേശത്തെ കൂൾബാർ,
ഹോട്ടൾ നടത്തിപ്പുകാരുടെ യോഗം വിളിച്ച് ചേർക്കും.
ആരാധനാലയങ്ങളിൽ ഉത്സവ സീസൺ ആയതിനാൽ അന്നദാനം നടക്കുന്ന സാഹചര്യത്തിൽ ആരാധനാലയം, കുടുംബക്ഷേത്രം ഭാരവാഹികളുടെയും പാചകം തയ്യാറാക്കുന്നവരുടെയും പ്രത്യേക യോഗം വിളിച്ച് ചേർക്കും.
യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് മoത്തിൽ, പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ പി പി സുകുമാരി, ഇ ശ്രുതി, ടി വി സിന്ധു, വി ആർ ജോത്സന, ടി പ്രദീപൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എ വി
ലജിത, വെറ്ററിനറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.