സംസ്ഥാന വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ സംസ്ഥാന തലത്തിലെ മികച്ച പ്രവർത്തനത്തിന് ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലൻ്റ് ഇൻവസ്റ്റിഗേഷൻ ബഹുമതി കണ്ണൂർ - കാസർകോട് ക്രൈം ബ്രാഞ്ച് പോലിസ് സുപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്.
കേരള പോലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാളാണ് കണ്ണൂർ-കാസർകോട് ക്രൈം ബ്രാഞ്ച് പോലിസ് സൂപ്രണ്ടായി പ്രവർത്തിക്കുന്ന പ്രജീഷ് തോട്ടത്തിൽ.
2019 ആഗസ്ത് 15 ന് ദേശീയ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ച ഉദ്യോഗസ്ഥനാണ്.
കണ്ണൂർ എസ് എൻ കോളേജിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദവുംബാംഗ്ലൂരിലെ എസ് ജെ ഇ എസ് കോളേജിൽ നിന്ന് ബി എഡുo പൂർത്തിയാക്കിമൂന്ന് വർഷക്കാലം മലപ്പുറം ജില്ലയിലെ വളവന്നൂർ യത്തീംഖാന ഹൈസ്ക്കൂൾ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് പ്രജീഷ് തോട്ടത്തിൽ പോലീസ് ഓഫീസറുടെ മേലങ്കി അണിയുന്നത്.
1995 ൽ പോലിസ് ഡിപ്പാർട്ട്മെൻ്റിൽഎസ് ഐ യായി തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ച പ്രജീഷ് തോട്ടത്തിൽമലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത ശേഷമാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി യായി സ്ഥാനമേറ്റത്.
കാസർകോട് ജില്ലയുടെയും ചുമതല ഇദ്ദേഹത്തിന് തന്നെയാണ്.മലയിൻകീഴ്,കൊളവല്ലൂർ,ചക്കരക്കല്ല്,വണ്ടൂർ,ഇരിക്കൂർ, ചൊക്ലി, കുറ്റ്യാടി എന്നീ സ്റ്റേഷനുകളിൽ എസ് ഐ യായും,
വിജിലൻസിൽ കണ്ണൂർ, കാഞ്ഞങ്ങാട്,നാദാപുരം, ക്രൈം ബ്രാഞ്ചിൽമീനങ്ങാടി വടകര, കണ്ണൂർ എന്നിവിടങ്ങളിൽ സർക്കിൾ ഇൻസ്പെക്ടറായും
ഇരിട്ടി,കണ്ണൂർ അഡ്മിനിസ്ട്രേഷൻ, കോഴിക്കോട്സ്റ്റേയിറ്റ് സ്പെഷ്യൽ ബ്രാഞ്ച്,കോഴിക്കോട്,കണ്ണൂർ ഡിസ്ട്രിക്ട് ക്രൈം റിക്കാർഡ്സ് ബ്യൂറോ,നാദാപുരം,അഡ്മിനിസ്ട്രേഷൻ, കണ്ണൂർസ്പെഷ്യൽ ബ്രാഞ്ച്,വടകര,ഇരിട്ടി,കല്പറ്റ,നാദാപുരം കൺട്രോൾ അസിസ്റ്റൻ്റ് കമ്മീഷണർ,ക്രൈം ബ്രാഞ്ച് കണ്ണൂർ എന്നിവിടങ്ങളിൽ ഡി വൈ എസ് പി യായുംജോലി ചെയ്തു.
കണ്ണൂർ,കാസർകോട് എന്നിവിടങ്ങിൽ അഡീഷണൽ എസ് പി യായിരുന്നു.2021 ഒക്ടോബർ 5 നാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി യായി സ്ഥാനക്കയറ്റം കിട്ടിയത്.29 വർഷത്തെ പോലീസ് ജീവിതത്തിനിടയിൽ150 ഓളം ഗുഡ് സർവീസ് എൻട്രികൾഇദ്ദേഹത്തിന് ലഭിച്ചു.അനുമോദന പത്രങ്ങൾ വേറെയും.സോഷ്യൽ പോലീസിങ്ങിന് ഡി ജി പി യുടെ ആദ്യത്തെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് പ്രജീഷ് തോട്ടത്തിൽ.
ശോഭ എന്ന കർണ്ണാടക സ്വദേശിനിയായ നാടോടി സ്ത്രീയുടെ ഇരിട്ടിൽ വെച്ച് നടന്ന കൊലപാതകം,ഇരിട്ടി സ്വദേശിനി ആലിമ വധക്കേസ്,വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ സിനോജ് വധം,2009-ൽ മീനങ്ങാടി സി ഐ ആയിരിക്കെബാംഗ്ലൂർ - കേരള ബസ്സിൽ നിന്ന് 1.8 കോടിയുടെ കുഴൽപ്പണം പിടികൂടിയത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
കണ്ണവം കാട്ടിൽ നിന്ന് ലഭിച്ച അസ്ഥികൂടം ഭോപാൽ സെൻട്രൽ ലാബിലെസൂപ്പർ ഇമ്പോസിഷൻ പരിശോധനയിലൂടെ
സിനോജിൻ്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞു.കുഴൽപ്പണം പിടികൂടിയതിന് കേരളഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ഇരിട്ടി ഡി വൈ എസ് പി ആയിരിക്കെ ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പ് നടത്തി ആയിരത്തിലധികം പേർക്ക് ചികിത്സാ സഹായം ലഭ്യമാക്കിയതും,നൂറിലധികം സ്ത്രീകൾക്കും പുരുഷന്മാർക്കും ഡ്രൈവിങ്ങ് പരിശീലനം നൽകിയതും,നൂറ്റമ്പതോളം സ്ത്രീകൾക്ക് തയ്യൽ പരിശീലനം നൽകിയതും ഇദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് തെളിയിക്കുന്നു.മറ്റിതര വകുപ്പുകളുടെ സഹായത്തോടെ അദാലത്ത് നടത്തി ആധാർ, വൈദ്യുതി, റേഷൻ കാർഡ് എന്നിവ സാധാരക്കാർക്ക് എത്തിക്കാൻ കഴിഞ്ഞതും ഇദ്ദേഹത്തിൻ്റെ സാമൂഹ്യപ്രതിബദ്ധത വെളിവാക്കുന്നു.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള പ്രജീഷ് തോട്ടത്തിൽ അർപ്പണ മനോഭാവവും, സേവന സന്നദ്ധതയും, വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് വേറിട്ടു നിൽക്കുന്നു.
പിണറായി സ്വദേശിയായ ഇദ്ദേഹംആർ സി അമല യു പി സ്ക്കൂൾ.എ കെ ജി മെമ്മോറിയൽ ഗവ: ഹൈസ്ക്കൂൾ,
തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
പി വി ഗോപിയുടെയും ടി ശാന്തയുടെയും മകനാണ്.കുറ്റ്യാട്ടൂർ സ്വദേശിനി ബിജിയാണ് ഭാര്യ. ലക്ഷ്യ ഏക മകളാണ്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ പ്രദീപ് സഹോദരനാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.