മട്ടന്നൂര്‍: സി.പി.എം മട്ടന്നൂര്‍ ഏരിയാ സമ്മേളനം 6, 7, 8 തീയതികളില്‍ നായാട്ടുപാറയില്‍ നടക്കും. ഏഴിന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളന നഗരിയില്‍ പതാകയുയരും. 9.30ന് പട്ടാന്നൂര്‍ കെപിസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിനിധിസമ്മേളനം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
എട്ടിന് വൈകിട്ട് അഞ്ചിന് തുളച്ചകിണറില്‍ പൊതുസമ്മേളനം കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ ആയിരത്തോളം ചുവപ്പ് വളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചും ബഹുജന പ്രകടനവുമുണ്ടാകും.
150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ ആറിന് വൈകിട്ട് 6.30ന് നായാട്ടുപാറയിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.