കേരള തീരത്ത് മത്തി കാണാൻ പോലും കിട്ടുന്നില്ല എന്നായിരുന്നു ഏതാനും നാൾ മുൻപ് മത്സ്യ തൊഴിലാളികളുടെ പരാതി.
എന്നാലിപ്പോൾ തീരക്കടലിൽ മത്തി മാത്രമായി എന്നതാണ് പുതിയ പ്രശ്നം. വടക്കൻ മേഖലയെന്നോ തെക്കൻ മേഖലയെന്നോ വ്യത്യാസമില്ലാതെ ആണിത്.
ഒരുമാസത്തിലേറെയായി പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് കിട്ടുന്ന മീനുകളിൽ 90 ശതമാനത്തിലേറെയും മത്തിയാണ്.
ആദ്യം കിലോഗ്രാമിന് നൂറ് രൂപ വരെ കിട്ടിയെങ്കിലും സ്ഥിരമായതോടെ വിലയും ഇടിഞ്ഞു. മത്തി കൂട്ടത്തോടെ തിരയ്ക്കൊപ്പം കരയിലേക്കു കയറുന്ന പ്രതിഭാസവും വില തകർച്ചയുടെ ആക്കം കൂട്ടി.
ഇപ്പോൾ കിലോഗ്രാമിന് 25-30 രൂപ നിരക്കിലാണ് ഹാർബറുകളിൽ നിന്നും ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിൽ നിന്നും കമ്പനികൾ മത്തി വാങ്ങുന്നത്.
മഴ കൂടുതലായി ലഭിച്ചതിനെ തുടർന്ന് മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങൾ വൻതോതിൽ ഉണ്ടായത് മത്തിക്കൂട്ടത്തിന് കാരണമാവാമെന്ന് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു.
കടലിൽ ഓക്സിജന്റെ അളവ് കുറഞ്ഞ മേഖലകളുണ്ട്. ഈ മേഖല മാറി വരും. തീരക്കടലിൽ ഈ മേഖല എത്തുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ രക്ഷപ്പെടാനായി മത്തിക്കൂട്ടം തിരയോടൊപ്പം കരയിലെത്തും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.