കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി തളിപ്പറമ്പ കരിമ്പം ഇടിസി യിൽ ആരംഭിച്ചു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ല അഡീഷണൽ പോലിസ് സൂപ്രണ്ടും സ്റ്റുഡൻറ് പോലിസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസറുമായഎം പി വിനോദ് അധ്യക്ഷത വഹിച്ചു.
സ്റ്റുഡൻറ് പോലിസ് കേഡറ്റ് അഡീഷണൽ നോഡൽ ഓഫീസർകെ പ്രസാദ്, കെ ബ്രിജിത, സി എം ജയദേവൻ, എന്നിവർ സംസാരിച്ചു.
എസ് പി സി മാനേജ്മെൻറ്, ടീം ബിൽഡിംഗ്, മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം, സ്ട്രെസ് മാനേജ്മെൻറ് എന്നിങ്ങനെ വിവിധ സെഷനുകൾ ട്രെയിനിങ് പരിപാടിയിൽ ഉണ്ടാകും.
പരിശീലനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.