പ്രതിനിധി സമ്മേളനം കെപിസി ഹയർ സെക്കണ്ടറി സ്കൂളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കൃഷ്ണൻ പതാക ഉയർത്തി. ടി രജനി ടീച്ചർ രക്തസാക്ഷി പ്രമേയവും സി സജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി എം സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഞായർ വൈകിട്ട് 4.30ന് പൊതു സമ്മേളനം തുളച്ച കിണറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. നായാട്ടുപാറ- വടുവൻകുളം റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.